ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമി ശാസ്ത്രം

പഞ്ചായത്തിന്‍റെ മൊത്തം വിസ്തൃതിയില്‍ 10 ശതമാനമാണ് ഉയര്‍ന്ന സമതലം ഉള്ളത്. സമുദ്ര നിരപ്പില്‍നിന്ന് 3500-4000 അടി വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുഞ്ചാര്‍പതി, പാലക്കുഴി, പൊന്‍മുടി, ചിരട്ടകുന്ന് എന്നീ സ്ഥലങ്ങളാണ് ഏറെ ഉയരംകൂടിയ പ്രദേശങ്ങള്‍ കുറഞ്ഞ പശിമരാശി മണ്ണാണ് ഇവിടെ ഉള്ളത്. കാപ്പി, ഏലം, കുരുമുളക്, എന്നീ സുഗന്ധവിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു. കൃഷിക്കുപയുക്തമായ സ്ഥലങ്ങള്‍ കഴിച്ച് ബാക്കി സ്ഥലം നിബിഡവന പ്രദേശങ്ങളാണ്. തിപ്പിലിക്കയം, താള്‍പ്പുഴ, രണ്ടാംപുഴ, ഓടംതോട്, മനിള എന്നീ പുഴകള്‍ ഈ പ്രദേശത്ത് നിന്ന് താഴേക്ക് ഒഴുകുന്നു. കൂടാതെ തിണ്ടില്ലം ജലപാതവും ഈപ്രദേശത്തുനിന്ന് തുടങ്ങുന്നു. 

    വനനശീകരണം ഈ പ്രദേശം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയാണ്. ഇവിടത്തെ വന സമ്പത്ത് സംരക്ഷിക്കപ്പെടേണ്ടവയാണവ.

ചരിവു പ്രദേശങ്ങള്‍

വിസ്തൃതിയില്‍ 40 ശതമാനമാനം വരുന്ന ചരിവു പ്രദേശങ്ങശള്‍ ഉയര്‍ന്ന സമതല പ്രദേശത്തേയും സമതല പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു. പാലക്കുഴി, അയ്യപ്പന്‍മല, കുഞ്ചാര്‍പതി എന്നീ പ്രദേശങ്ങള്‍ കുത്തനെ ചരിവുള്ളവയാണ്. ചാട്ടപ്പാറ, നാഗമ്പാറ, കാക്കഞ്ചേരി, പതിനാറാംബ്ലോക്ക്, അമ്പിട്ടന്‍തരിശ്, പതിനാലാം ബ്ലോക്ക്, എന്നീ പ്രദേശങ്ങള്‍ കുറവു ചരിവു പ്രദേശങ്ങളാണ്. പശിമരാശി മണ്ണ്, പാറ കലര്‍ന്ന മണ്ണ് എന്നീ മണ്‍തരങ്ങളാണ് ഇവിടെ ഉള്ളത്. റബ്ബര്‍, കുരുമുളക്, തെങ്ങ്, കശുമാവ്, ഔഷധ സസ്യങ്ങള്‍, വാഴ എന്നീ കൃഷികളാണ് ഇവിടെ ഉള്ളത്.

    മണ്ണൊലിപ്പ്, വനനശീകരണം, ഇടക്കിടെയുണ്ടാകുന്ന ഉരുള്‍പൊട്ടല്‍ തുടങ്ങിയ വെല്ലുവിളികള്‍ ഈ പ്രദേശം നേരിടുന്നു.

സമതലപ്രദേശങ്ങള്‍

    ചരിവു പ്രദേശങ്ങളെ തുടര്‍ന്ന് സമതല പ്രദേശങ്ങളാണ് ഉള്ളത്. ആകെ  വിസ്തൃതിയില്‍ 50 ശതമാനം സമതലപ്രദേശങ്ങളാണ്. മഴവെള്ളം സ്വീകരിക്കുന്ന പ്രദേശങ്ങളാണ് സമതല പ്രദേശങ്ങള്‍. മണല്‍ മണ്ണ്, പശിമരാശി മണ്ണ്, ചരല്‍മണ്ണ് എന്നീ മണ്‍തരങ്ങള്‍ ഇവിടെയുണ്ട്.