ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.

ശ്രീ. പി എം കലാധരന്‍

പ്രസിഡൻ്റ്

ശ്രീമതി ലളിത ച‍ന്ദ്ര‍ന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ യു ബാബു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീ എം തങ്കപ്പന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി സജിത ശിവദാസ്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. പ്രദീഷ് പി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ മൊത്തം വിസ്തൃതിയില്‍ 10 ശതമാനമാണ് ഉയര്‍ന്ന സമതലം ഉള്ളത്. സമുദ്ര നിരപ്പില്‍നിന്ന് 3500-4000 അടി വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുഞ്ചാര്‍പതി, പാലക്കുഴി, പൊന്‍മുടി, ചിരട്ടകുന്ന് എന്നീ സ്ഥലങ്ങളാണ് ഏറെ ഉയരംകൂടിയ പ്രദേശങ്ങള്‍ കുറഞ്ഞ പശിമരാശി മണ്ണാണ് ഇവിടെ ഉള്ളത്. കാപ്പി, ഏലം, കുരുമുളക്, എന്നീ സുഗന്ധവിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു. കൃഷിക്കുപയുക്തമായ സ്ഥലങ്ങള്‍ കഴിച്ച് ബാക്കി സ്ഥലം നിബിഡവന പ്രദേശങ്ങളാണ്. തിപ്പിലിക്കയം, താള്‍പ്പുഴ, രണ്ടാംപുഴ, ഓടംതോട്, മനിള എന്നീ പുഴകള്‍ ഈ പ്രദേശത്ത് നിന്ന് താഴേക്ക് ഒഴുകുന്നു. കൂടാതെ തിണ്ടില്ലം ജലപാതവും ഈപ്രദേശത്തുനിന്ന് തുടങ്ങുന്നു.     വനനശീകരണം ഈ പ്രദേശം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയാണ്. ഇവിടത്തെ വന സമ്പത്ത് സംരക്ഷിക്കപ്പെടേണ്ടവയാണവ.ചരിവു പ്രദേശങ്ങള്‍വിസ്തൃതിയില്‍ 40 ശതമാനമാനം വരുന്ന ചരിവു പ്രദേശങ്ങശള്‍ ഉയര്‍ന്ന സമതല പ്രദേശത്തേയും സമതല പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു. പാലക്കുഴി, അയ്യപ്പന്‍മല, കുഞ്ചാര്‍പതി എന്നീ പ്രദേശങ്ങള്‍ കുത്തനെ ചരിവുള്ളവയാണ്. ചാട്ടപ്പാറ, നാഗമ്പാറ, കാക്കഞ്ചേരി, പതിനാറാംബ്ലോക്ക്, അമ്പിട്ടന്‍തരിശ്, പതിനാലാം...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെതന്നെ കിഴക്കഞ്ചേരിയലെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ നമ്പൂതിരിമാരുടെ മനവകയായരുന്നു. കൊച്ചിരാജാവിന്റെ താവഴിക്കാരില്‍ ഒരാള്‍ കലഹിച്ചു വേര്‍പിരിഞ്ഞ് കാടുകള്‍ താണ്ടി വന്നു ഇവിടെ താമസമുറപ്പിച്ചുവെന്ന് പറയപ്പെടുന്നു. സ്ഥലത്തെ ആദിവാസികളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ആദിവാസി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് കൂട്ടുകുടുംബങ്ങള്‍ ഉണ്ടാക്കി. തെണ്ടില്ലം, പൊക്കില്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസംഉറപ്പിച്ചിരുന്നത്. ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബം പെരുകി ഭരണം വിപുലപ്പെടുത്തേണ്ട ഒരു ഘട്ടം വന്നപ്പോള്‍ ഇവര്‍ പാലക്കാട്ടേക്ക് താമസം മാറ്റി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂസ്വത്തും പുഴക്കലിടം രാജവംശത്തിന്റെയും, ബാക്കി നെല്ലിക്കലിടം, നടുവിലിടം തുടങ്ങിയരാജവംശങ്ങളുടെയും കൈവശമായിരുന്നു. സംഘകാലസാഹിത്യവുമായി കിഴക്കഞ്ചേരി എന്ന പേരിന് ബന്ധമുണ്ട്. തമിഴിലെ...

കൂടുതൽ വായിക്കുക